ഒരാഴ്ച വരെ നീണ്ട സംസ്ഥാനത്തിനു പുറത്തുേള്ള ഔദ്യോഗിക യാത്രകൾക്ക് സമ്പർക്ക വിലക്കിൽ കഴിയേണ്ടതില്ല. സ്വയം നിരീക്ഷണം ശക്തമാക്കണം.
സംസ്ഥാനത്തിനു പുറത്ത് ഔദ്യോഗികയാത്ര പോയി മടങ്ങിയെത്തുന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സമ്പർക്കവിലക്കിൽ കഴിയേണ്ടതില്ലെന്ന് ഉത്തരവ്. എന്നാൽ, കോവിഡ് ലക്ഷണങ്ങളുണ്ടോയെന്ന് സ്വയം നിരീക്ഷിക്കണം കർശനമാക്കണം. സന്ദർശന വേളകളിൽ കൊവിഡ് മാനനണ്ഡങ്ങൾ പാലിക്കണം.
പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ദിശ ഹെൽപ്പ് ലൈനിൽ അറിയിക്കണം.മടങ്ങിയെത്തിയശേഷം ഒരാഴ്‌ച യോഗങ്ങൾ ഓൺലൈനായിമാത്രം നടത്തണം.
അടിയന്തരയാത്ര വേണ്ടിവന്നാൽ വാഹനത്തിൽ മറ്റുള്ളവരിൽനിന്ന് വേർതിരിക്കുന്ന ഡബിൾ ചേംബർ സിസ്റ്റം ഉണ്ടായിരിക്കണമെന്നും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ഉത്തരവിൽ പറയുന്നു.

