ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം രണ്ടരക്കോടിയിലേക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടേമുക്കാല്‍ ലക്ഷം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഏറ്റവും കൂടുതല്‍ പ്രതിദിനം രോഗം ബാധിച്ചത് ഇന്ത്യയിലാണ്. അമേരിക്കയിലും ബ്രസീലിലും അരലക്ഷത്തോളം പേര്‍ക്കാണ് രോഗബാധ. ലോകത്ത് മരണം എട്ട് ലക്ഷത്തി നാല്‍പ്പതിനായിരം പിന്നിട്ടു. 24 മണിക്കൂറിനിടെ 5,426 പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
അമേരിക്കയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ആറുപത് ലക്ഷം കവിഞ്ഞു. ഒരു ലക്ഷത്തി എണ്‍പത്തിനാലായിരം പേരാണ് അമേരിക്കയില്‍ രോഗം മൂലം മരിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ നാല്പത് ലക്ഷത്തിലേക്ക് രോ?ഗികളുടെ എണ്ണം ഉയരുകയാണ്. ഇതുവരെ ഒരു ലക്ഷത്തി ഇരുപതിനായിരം പേരാണ് ബ്രസിലില്‍ മരിച്ചത്.

