Kerala News

കേരളവ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന തിരഞ്ഞെടുപ്പ് 31 ന്

കേരളവ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന കൗൺസിൽ തിരഞ്ഞെടുപ്പ് 31 ന്.2022 -24 വർഷത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് ഞായറാഴ്ച്ച രാവിലെ 10 മണിക്ക് എറണാകുളം റെന ഇവന്റിൽ വെച്ച് നടക്കും. സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീൻ മരണപ്പെട്ടതിനെ തുടർന്ന് നടത്തുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.നേരത്തെ താത്കാലികമായി കുഞ്ഞാവു ഹാജി ചുമതലയേറ്റിരുന്നു.രണ്ട് പേരാണ് മത്സരരംഗത്തുള്ളത്.സംസ്ഥാന വൈസ് പ്രസിഡണ്ടും തിരുവനന്തപുരം ജില്ലാ പ്രസിഡന്റും ആയ പെരിങ്ങമ്മലം രാമചന്ദ്രനും നിലവിലെ സംസ്ഥാന ജനറൽ സെക്രട്ടറിയും ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ രാജു അപ്സരയുമാണ് മത്സരരംഗത്തുള്ളത്. 14 ജില്ലകളിൽ നിന്നുമായി 444 കൗൺസിൽ അടങ്ങുന്ന സംസ്ഥാന കൗൺസിലിൽ നിന്നുമാണ് മത്സരം.36 വര്ഷത്തോളമായിരുന്നു ടി നസറുദ്ധീൻ സംസ്ഥാന പ്രസിഡന്റ് പദവിയിൽ ഉണ്ടായിരുന്നത്.36 വർഷത്തിനുശേഷം സംസ്ഥാന പ്രസിഡന്റ് പദവിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!