ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് കൂടത്തായി കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ജോളി ജോസഫ് നൽകിയ ഹർജി പിൻവലിച്ചു. കണ്ണൂർ വനിതാ ജയിലിൽ തുടരാമെന്നും പരിയാരം മെഡിക്കൽ കോളജിലെ ചികിത്സ മതിയെന്നും ജോളി കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയെ അറിയിച്ചു.
കോഴിക്കോട് വനിതാ ജയിലിന്റെ മതില്‍ അപകടാവസ്ഥയിലായതിനാല്‍ അടുത്തിടെ ജയിലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് ജോളി അടക്കമുള്ള ഒമ്പത് തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റുകയും ചെയ്തു. ജോളിയെ കണ്ണൂര്‍ വനിതാ ജയിലിലേക്കാണ് മാറ്റിയത്. ഇതോടെയാണ് ചികിത്സാ ആവശ്യങ്ങള്‍ക്കായി കോഴിക്കോട്ടെ ഏതെങ്കിലും ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജോളി കോടതിയെ സമീപിച്ചത്.
അതിനിടെ, ജയില്‍വാസത്തിനിടെ നടത്തിയ ചികിത്സയുടെ രേഖകള്‍ ആവശ്യപ്പെട്ടും ജോളി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ ആവശ്യം കോടതി ജൂലൈ 12ന് പരിഗണിക്കും.

