കാരന്തൂരില്‍ വെച്ച് ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ച ചെലവൂര്‍ സ്വദേശി ജംഷീർ 19 മരിച്ചു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. ദേശീയപാത 766 തുറയില്‍കടവ് ജംഗ്ഷന് സമീപം കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും ഇടിക്കുകയായിരുന്നു.
ബൈക്ക് യാത്രക്കാരന്‍ ചെലവൂർ ജംഷീര്‍ (29) ഗുരുതരമായി പരിക്കേല്‍ക്കുകയും ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. കൂടെ ഉണ്ടായിരുന്ന കൊടുവള്ളി സ്വദേശിയും ഭാര്യയും കുട്ടിയും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബൈക്കിലിടിച്ച് കാര്‍ നിയന്ത്രണം വിട്ട ലോറി ഇടിച്ചാണ് അപകടം.