ഇന്ത്യയില്‍ വാക്‌സിന്‍ വിതരണത്തിന് അനുമതി തേടി പ്രമുഖ മരുന്ന് കമ്പനിയായ മോഡേണ ഡ്രഗ്‌സ് കണ്‍ട്രോളറെ സമീപിച്ചു. ഉടന്‍ തന്നെ മോഡേണയുടെ കോവിഡ് വാക്‌സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.അനുമതി ലഭിച്ചാല്‍ 18 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക.
മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മരുന്ന് കമ്പനിയായ സിപ്ലയാണ് മോഡേണയ്ക്ക് വേണ്ടി ഡിസിജിഐയെ സമീപിച്ചത്. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് മോഡേണയും സിപ്ലയും തമ്മില്‍ ധാരണയുണ്ട്. മോഡേണയുടെ വാക്‌സിന്‍ ഇന്ത്യയില്‍ വിതരണം ചെയ്യുക സിപ്ലയാണ്. മോഡേണ വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കണമെന്നാണ് സിപ്ലയുടെ അപേക്ഷയില്‍ പറയുന്നത്. മോഡേണ വാക്‌സിന് അടിയന്തര ഉപയോഗത്തിന് ഉടന്‍ തന്നെ അനുമതി നല്‍കുമെന്നാണ് ഡിസിജിഐ വൃത്തങ്ങള്‍ നല്‍കിയ സൂചന.
.

