ആരാമ്പ്രത്ത് മെഡിക്കൽ ഷോപ്പ് കുത്തിത്തുറന്ന് ഒരു ലക്ഷം രൂപ കവർന്ന കേസിലെ പ്രതിക്കെതിരെ നിരവധി കേസുകൾ വേറെയും .ചേവായൂർ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഈ സംഭവം ഉൾപ്പടെ പുറത്തുവന്നത്. പ്രതിയായ യോഗത്തിമഠത്തിൽ മക്കട കക്കോടിജിഷ്ണുവിനെയാണ് പോലീസ് തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയത്.
ജിഷ്ണുവിനെ കൂടാതെ ഒരു സംഘം തന്നെ ഇത്തരം പ്രവർത്തികളിൽ ഉണ്ടെന്ന് പോലീസ് പറയുന്നു.പ്രധാനമായുംആഡംബര ജീവിതം മുന്നോട്ട് നയിക്കുകയാണ് ഇവർ കളവിലൂടെ ലക്ഷ്യമിടുന്നത്. നൈറ്റ് ഡ്രൈവ് എന്ന പേരിൽ പുറത്തിറങ്ങി മോഷണം,കടകൾ കുത്തിത്തുറക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഇവർ ചെയ്യുന്നു. കൊയിലാണ്ടി ,കുന്ദമംഗലം, നടക്കാവ് ,മാവൂർ ചേവായൂർ എന്നിവടങ്ങളിലെല്ലാം ബൈക്ക് മോഷണം ഇവർക്ക് ഉണ്ട്. വളരെ ആസൂത്രിതമായി കളവ് നടത്തുന്ന ഒരു സംഘം തന്നെ ഇവർക്ക് പിന്നിൽ ഉണ്ട് .എസ് ഐ സാജന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്