ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്നു. തുടർച്ചയായ ദിവസങ്ങളിൽ രോഗികളുടെ എണ്ണം പത്തൊൻപതിനായിരം കടന്നു. നിലവില്‍ കൊവിഡ് രോഗികളുടെ എണ്ണം 5,48,318 ആയി വർധിച്ചു.
ഇന്നലെ മാത്രം 380 പേർ മരിച്ചു ഇതോടെ ആകെ മരണ സംഖ്യ 16,475 ആയി. തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം ഓരോ ദിവസവും വർധിക്കുകയാണ്. മഹാരാഷ്ട്രയിൽ മൂന്നാം ദിവസവും രോഗികള്‍ അയ്യായിരത്തിലേറെ. ആകെരോഗികള്‍ 1.64 ലക്ഷം. തമിഴ്‌നാട്ടിൽ ഒറ്റദിവസം രോഗികള്‍ നാലായിരത്തോളമായി വർധിച്ചു.