മലപ്പുറം: വേങ്ങരയില്‍ പതിനഞ്ചുവയസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. ചെട്ടിപ്പടി സ്വദേശി പുഴക്കലകത്ത് സൈദലവിയുടെ മകന്‍ ഷാന്‍ ആണ് മരിച്ചത്. വേങ്ങര കിളനക്കോട്ടെ ഏക്കര്‍ കുളത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുളം നീന്തിക്കയറുന്നതിനിടെ കുഴഞ്ഞു പോവുകയും മുങ്ങി മരിക്കുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.