National News

പാമ്പുകടിയേറ്റ് ഒന്നര വയസുള്ള മകൾ മരിച്ചു; മൃതദേഹം ചുമന്ന് അമ്മ നടന്നത് 6 കിലോമീറ്റർ

ചെന്നൈ: പാമ്പുകടിയേറ്റു മരിച്ച ഒന്നര വയസ്സുള്ള മകളുടെ മൃതദേഹം ചുമന്ന് അമ്മ നടന്നത് 6 കിലോമീറ്റർ. തമിഴ്നാട്ടിലെ വെല്ലൂരിലാണു ദാരുണമായ സംഭവം. വീട്ടിലേക്ക് റോഡ് സൗകര്യമില്ലാത്തതിനാൽ, ആംബുലൻസുകാർ പാതിവഴിയിൽ ഇറക്കിവിട്ടതോടെയാണു മകളുടെ മൃതദേഹമെടുത്ത് അമ്മയ്ക്കു നടക്കേണ്ടി വന്നത്.

വെല്ലൂർ ജില്ലയിലെ ആമക്കാട്ട് ഗ്രാമത്തിൽ കൂലിപ്പണിക്കാരനായ വിജയ്‌യുടെയും പ്രിയയുടെയും മകൾ ധനുഷ്കയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വീട്ടിൽ ഉറങ്ങുമ്പോഴാണു ധനുഷ്കയ്ക്ക് പാമ്പുകടിയേറ്റത്. മാതാപിതാക്കൾ കുട്ടിയുമായി ആശുപത്രിയിലേക്കു പുറപ്പെട്ടെങ്കിലും റോഡില്ലാത്തതിനാൽ എത്താൻ വൈകി. കഷ്ടപ്പെട്ട് ആശുപത്രിയിൽ എത്തിയപ്പോഴേക്കും ധനുഷ്ക മരിച്ചിരുന്നു.

മൃതദേഹം സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ആംബുലൻസിൽ കയറ്റിവിടുകയായിരുന്നു. റോഡ് സൗകര്യമില്ലാത്തതിനാൽ ആംബുലൻസുകാർ ഇവരെ പാതിവഴിയിൽ ഇറക്കിവിട്ടു. തുടർന്ന് മകളുടെ മൃതദേഹവുമായി പ്രിയ കുറച്ചുദൂരം ഒരാളുടെ ബൈക്കിൽ യാത്ര ചെയ്തു. ബൈക്കുകാരനും ഇറക്കിവിട്ടപ്പോഴാണു നടന്ന് വീട്ടിലെത്തിയത്. റോഡ് സൗകര്യം ഇല്ലാതിരുന്നതാണു കുട്ടിയുടെ മരണത്തിനു കാരണമെന്നു ബന്ധുക്കൾ ആരോപിച്ചു.

കുട്ടിയുടെ രക്ഷിതാക്കൾ ആശാ വർക്കർമാരെ ബന്ധപ്പെട്ടില്ലെന്നും അങ്ങനെ ചെയ്തിരുന്നെങ്കിൽ മിനി ആംബുലൻസ് ലഭ്യമാക്കുമായിരുന്നെന്നും െവല്ലൂർ കലക്ടർ ദേശീയ മാധ്യമത്തോടു പറഞ്ഞു. 1500 പേരോളം താമസിക്കുന്ന പ്രദേശത്തേക്കു റോഡ് നിർമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കലക്ടർ വ്യക്തമാക്കി. അണ്ണൈകാട്ട് പൊലീസ് കേസെടുത്തു. സംഭവത്തിൽ അഗാധദുഃഖം രേഖപ്പെടുത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ, മരണത്തിന്റെ പൂർണ ഉത്തരവാദി സർക്കാരാണെന്ന് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!