Kerala News

‘കാശ് അണ്ണന്‍ തരും’;രാഹുല്‍ താമസിച്ച ആഢംബര ഹോട്ടലിന്റെ വാടക അടച്ചില്ലെന്ന വാർത്തയെ പരിഹസിച്ച് പി ജയരാജന്‍

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി എം.പി താമസിച്ച ആഢംബര ഹോട്ടലിന്റെ വാടക അടച്ചില്ലെന്ന റിപ്പോര്‍ട്ടുകളെ പരിഹസിച്ച് സിപിഐഎം നേതാവ് പി ജയരാജന്‍. കാശ് അണ്ണന്‍ തരുമെന്നാണ് പി ജയരാജന്‍ ഫേസ്ബുക്കിലെഴുതിയത്.നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി എം.പി താമസിച്ച ആഢംബര ഹോട്ടലിന്റെ വാടക അടച്ചില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. കൊല്ലം ബീച്ചിലെ നക്ഷത്ര ഹോട്ടലിലെ സ്യൂട്ടില്‍ ഫെബ്രുവരി 24ന് താമസിച്ച ഇനത്തില്‍ ആറുലക്ഷം രൂപയാണ് നല്‍കാനുള്ളതെന്നും ജയരാജന്‍ പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

മത്സ്യത്തൊഴിലാളി സംഗമത്തിനായി എഐസിസിയില്‍ നിന്നും കെപിസിസിയില്‍ നിന്നും ലഭിച്ച ലക്ഷങ്ങള്‍ പിന്നെ എവിടെപ്പോയി എന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിനായി ബോട്ട് മുതലാളികളില്‍ നിന്നും കൊല്ലത്തെ മറ്റ് പാര്‍ട്ടി അനുഭാവികളില്‍ നിന്നും പിരിച്ചെടുത്ത കോടിക്കണക്കിന് രൂപയുടെ പൊടിപോലും കാണുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.

കോണ്‍ഗ്രസ് അനുഭാവിയായ മുഹമ്മദ് മുബാറക്ക് മുസ്തഫ എന്നയാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിഷയം പുറത്തറിയുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!