സൗദി അറേബ്യയിലെ ജിദ്ദയില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് ചോങ്ങാട്ടൂര്‍ സ്വദേശി പുള്ളിയില്‍ ഉമ്മര്‍ (49), കാളികാവ് സ്വദേശി മുഹമ്മദലി (59 ) അണപ്പറ്റത്ത് എന്നിവരാണ് മരിച്ചത്.
ഉമ്മര്‍ കോവിഡ് സ്ഥിരീകരിച്ച് ജിദ്ദയിലെ നാഷണല്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. മുഹമ്മദലി ജാമിഅ ആശുപത്രിയിലാണ് മരിച്ചത്. ഇതോടെ സൗദിയില്‍ മരിച്ച മലയാളികളുടെ എണ്ണം 32ആയി.
ഗള്‍ഫ് രാജ്യങ്ങളില്‍ ആകെ 138 മലയാളികളാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.

