Trending

ലഹരിക്കടത്ത് കേസ്:നൈജീരിയക്കാരൻ പിടിയിൽ

ലഹരിക്കടത്ത് കേസിലെ പ്രതിയായ നൈജീരിയക്കാരനെ പിടിയിലായി.
ഫ്രാങ്ക് ചിക്സിയ(32)ആണ് പിടിയിലായത്. കുന്ദമംഗലം കാരന്തൂരിൽ നിന്ന് രാസലഹരി പിടിച്ച കേസിലെ അന്വേഷണമാണ് നൈജീരിയക്കാരന്റെ അറസ്റ്റിന് വഴിയൊരുക്കിയത്.കേരളത്തിൽ വിദ്യാഭ്യാസത്തിനായി എത്തി വിദ്യാർത്ഥികളെയും മറ്റു ലക്ഷ്യം വെച്ച് ലഹരി വില്പന നടത്തുകയാണ് പ്രതി.
ലഹരി വിൽപ്പനയ്ക്കൊപ്പം ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. കേരളത്തിലേക്ക് രാസ ലഹരിയായ എംഡിഎംഎ എത്തിക്കാൻ മലയാളികളടക്കമുള്ളവരുടെ ഒരു സംഘം തന്നെ യുവാവിന് കീഴിലുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വിൽപ്പനക്കാരായ ടാൻസാനിയൻ സ്വദേശികളായ ഡേവിഡ് എന്റമി (22), അത്‌ക ഹാരുണ മയോങ്ക (22) എന്നിവരെ കുന്ദമംഗലം പൊലീസ് പഞ്ചാബിൽനിന്ന്‌ പിടികൂടിയിരുന്നു.
എ.സി.പി എ.ഉമേഷ്, കുന്ദമംഗലം എസ്. എച്ച്.ഒ കിരൺ,കുന്ദമംഗലം എസ്.ഐ നിധിൻ, അജീഷ്,ബിജു , ബിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!