ചിന്നക്കനാൽ∙ ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം അവസാനഘട്ടത്തിലേക്ക്. അഞ്ചു തവണ മയക്കുവെടിയേറ്റ അരിക്കൊമ്പനെ ലോറിയിൽ കയറ്റാനാണ് ശ്രമം. ഇതിനിടെയെത്തിയ കനത്ത മഴയും കാറ്റും മൂടൽമഞ്ഞും ദൗത്യത്തിന് വെല്ലുവിളിയായി.
4 കുങ്കിയാനകളും അരിക്കൊമ്പനു സമീപം അണിനിരന്നിട്ടുണ്ട്. കുങ്കിയാനകൾ അരിക്കൊമ്പനെ ലോറിയിലേക്ക് തള്ളിക്കയറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അരിക്കൊമ്പൻ ലോറിയിലേക്ക് കയറാൻ വഴങ്ങിയിരുന്നില്ല. മയക്കത്തിലും ആന ശൗര്യം കാട്ടുന്നുണ്ട്. കുങ്കിയാനകള്‍ അടുത്തേക്ക് എത്തുമ്പോള്‍ അരിക്കൊമ്പന് നേരത്തേയും നടന്നുനീങ്ങാൻ ശ്രമിച്ചിരുന്നു.

