ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പരത്തിയ അരിക്കൊമ്പന്‍ എന്ന കാട്ടാനയെ മൂന്ന് ഡോസ് മയക്കുവെടിവെച്ചു. നാല് കുങ്കിയാനകൾ അരിക്കൊമ്പനടുത്തേക്ക് നീങ്ങുകയാണ്. മയക്കുവെടിയേറ്റ അരിക്കൊമ്പൻ പാതി മയക്കത്തിൽ നിൽക്കുകയാണ്.
ഇനി കുങ്കിയാനകൾ അരിക്കൊമ്പനെ തള്ളിനീക്കി വാഹനത്തിൽ കയറ്റേണ്ടതുണ്ട്. അതിന് ശേഷമാകും അരിക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്നത്. ഇനി കൂടുതൽ ഡോസ് മയക്കുവെടി വെക്കാതിരിക്കാനാണ് വനംവകുപ്പ് പരമാവധി ശ്രമിക്കുന്നത്.

