International News

ദക്ഷിണാഫ്രിക്കയിൽ കോവിഡ് വർധിക്കുന്നു; രാജ്യം അഞ്ചാം തരംഗത്തിലേക്ക്

ദക്ഷിണാഫ്രിക്കയിൽ കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് കേസുകൾ വർധിക്കുന്നു. ഇതോടെ രാജ്യം കോവിഡിന്റെ അഞ്ചാം തരംഗത്തിലേക്ക് കടന്നിരിക്കാമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. ഒമിക്രോണിൻ്റെ ബിഎ.4, ബിഎ.5 വകഭേങ്ങളാണ് പടരുന്നത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവുമധികം കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തത് ദക്ഷിണാഫ്രിക്കയിലാണ്. ജനുവരിയിലാണ് ഇവിടെ നാലാം തരംഗം അവസാനിച്ചത്.

ദക്ഷിണാഫ്രിക്കക്ക് പുറമെ ചൈനയിലും കോവിഡ് കുതിച്ചുയരുകയാണ്. വ്യാഴാഴ്ച മാത്രം ചൈനയിൽ റിപ്പോർട്ട് ചെയ്തത് 15,688 കേസുകളാണ്. ബീജിംഗ്, ഷാങ്‌ഹായ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം കൊവിഡ് ബാധ രൂക്ഷമായി തുടരുകയാണ്. ബീജിംഗിൽ സ്കൂളുകൾ അടച്ചു. പ്രധാന നഗരങ്ങളിലെല്ലാം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബീജിംഗിൽ കൂടുതൽ സ്ഥാപനങ്ങൾക്ക് പൂട്ടിട്ടു. ഷാങ്‌ഹായിൽ ഒരു മാസത്തോളമായി തുടരുന്ന ലോക്ക്‌ഡൗണിനെതിരെ ജനക്കൂട്ടം തെരുവിലിറങ്ങി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!