തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തിൽ വിജകരമായ ബ്രേക്ക് ദ ചെയിൻ ക്യാപയിന്റെ രണ്ടാം ഘട്ടം ഘട്ട പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. തുപ്പല്ലേ തോറ്റു പോകും എന്നാണ് പുതിയ ക്യാപയിന്റെ തല വാചകം. ആദ്യ ഘട്ടത്തിൽ തുടർന്ന എല്ലാ ജാഗ്രതയും തുടരണം ഒപ്പം പൊതു നിരത്തിൽ തുപ്പുന്ന പ്രവണതയും നിർത്താൻ ആവിശ്യമായ നടപടി ജനങ്ങൾ സ്വീകരിക്കണം എന്നതാണ് രണ്ടാം ഘട്ട ക്യാപയിന്റെ ഉദ്ദേശ ലക്‌ഷ്യം.
മാസ്ക് ധരിക്കണം, സാനിറ്ററിയോ സോപ്പോ ഉപയോഗിച്ചുള്ള കൈ ശുദ്ധീകരണം നടപടി തുടരണം ഒപ്പം സാമൂഹ്യ അകലം പാലിക്കണം,ചുമയ്ക്കുമ്പോൾ മുഖം മറയ്ക്കണം, വൃദ്ധർ, ഗർഭിണികൾ, കുട്ടികൾ എന്നിവർ വീടുകളിൽ തന്നെ തുടരണം എന്നിങ്ങനെയാണ് ക്യാപയിൻ. അതോടൊപ്പമാണ് അശ്രദ്ധമായ തുപ്പലിലൂടെ അപകട സാധ്യത നില നിൽക്കുന്നതിന് മുൻ നിർത്തി പൊതുയിടങ്ങളിൽ തുപ്പരുതെന്ന ആഹ്വാനത്തോടെ രണ്ടാം ഘട്ട ക്യാപയിൻ ആരംഭിക്കുന്നത്.