കട്ടാങ്ങൽ:ചാത്തമംഗലം പഞ്ചായത്ത് കട്ടാങ്ങൽ മേഖല യു ഡി ഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ജില്ലാ മുസ്ലിം ലീഗ് ആക്ടിംഗ് പ്രസിഡണ്ട് കെ എ ഖാദർ മാസ്റ്റർ നിർവ്വഹിച്ചു.
ചടങ്ങിൽ മേഖല യു ഡി എഫ് ചെയർമാൻ ടി കെ സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ എൻ പി ഹമീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.അഹമ്മദ് കുട്ടി അരയൻകോട്,ഒ അശോകൻ,ഷരീഫ് മലയമ്മ,എ കെ ഇബ്രാഹിം ഹാജി,ജബ്ബാർ മലയമ്മ,എം കെ നദിറ,റഫീഖ് പുള്ളാവൂർ,പി കെ ഹഖീം മാസ്റ്റർ,സലീം കുന്നത്ത്,റസാഖ് പുള്ളന്നൂർ,ബാബു മാസ്റ്റർ കൂഴക്കോട്,എൻ കെ സുരേഷ്,പി ടി എ റഹ്മാൻ,അനിരുദ്ധൻ മാസ്റ്റർ,കെ ടി അബ്ദുറഹിമാൻ കുട്ടി,ബുഷ്റ പാലക്കുറ്റി,ഫാസിൽ മുടപ്പനക്കൽ, റഊഫ് മലയമ്മ,റജീബ് പാലക്കുറ്റി എന്നിവർ സംസാരിച്ചു.

