തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ നടത്തിവന്ന അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു. ധനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. മൂന്നുമാസത്തിനുള്ളില്‍ പ്രശ്നപരിഹാരമെന്ന ധനമന്ത്രിയുടെ ഉറപ്പ് നല്‍കിയെന്ന് സമരക്കാര്‍ വ്യക്തമാക്കി. പരിഹാരമുണ്ടായില്ലെങ്കില്‍ 91-ാം ദിവസം നിരാഹാര സമരം ആരംഭിക്കുമെന്ന് അങ്കണവാടി ജീവനക്കാര്‍ പറഞ്ഞു.
ആശാ വര്‍ക്കര്‍മാര്‍ക്ക് പിന്നാലെയാണ് വേതനവര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പര്‍മാരും സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല രാപകല്‍ സമരം ആരംഭിച്ചത്. അങ്കണവാടി ജീവനക്കാരുടെ മിനിമം വേതനം 21,000 രൂപയാക്കുക, വേതനം ഒറ്റത്തവണയായി നല്‍കുക, ഉത്സവ ബത്ത 5000 രൂപയാക്കുക, ഇഎസ്ഐ ആനുകൂല്യം നടപ്പാക്കുക, റിട്ടയര്‍മെന്റ് ആനുകൂല്യം 5 ലക്ഷം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു രാപകല്‍ സമരം.
അതേസമയം, സെക്രട്ടറിയേറ്റിനു മുന്നിലെ ആശാവര്‍ക്കേഴ്സിന്റെ രാപകല്‍ സമരം 48 ദിവസം പിന്നിട്ടു. മൂന്ന് പേരുടെ നിരാഹാര സമരം പത്താം ദിവസത്തിലാണ്. ആശാവര്‍ക്കര്‍മാരായ ബീന പീറ്റര്‍, അനിതകുമാരി, ശൈലജ എന്നിവരാണ് നിരാഹാര സമരം തുടരുന്നത്. ആവശ്യങ്ങള്‍ പരിഗണിക്കാത്തതിനാല്‍ സമരം കൂടുതല്‍ കടുപ്പിക്കാന്‍ ആണ് തീരുമാനം. സമരത്തിന്റെ അമ്പതാം ദിവസം ആയ തിങ്കളാഴ്ച സെക്രട്ടറിയേറ്റിനു മുന്നില്‍ മുടി മുറിച്ച് സമരം ചെയ്യാനും തീരുമാനമുണ്ട്.

