ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനക്ക് സർക്കാർ ധനസഹായം. ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ നൽകാനാണ് തീരുമാനമായത്. ആരോഗ്യവകുപ്പിന്‍റെ കീഴില്‍ നടത്തിയ രണ്ട് അന്വേഷണങ്ങളിലും ശസ്ത്രക്രിയ ഉപകരണം ഏത് അവസരത്തിലാണ് വയറ്റില്‍ കുടുങ്ങിയതെന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താനും തീരുമാനിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്.
കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ നീതി തേടി സമരമിരുന്ന ഹർഷിനയെ പിന്തിരിപ്പിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോർജ് രാണ്ടാഴ്ചക്കകം നഷടപരിഹാരം നൽകുമെന്നും കുറ്റക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും വാഗ്ദാനം ചെയ്തിരുന്നു.
ഇന്നലെ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ ഹർഷിന വീണ്ടും രംഗത്തെത്തിയിരുന്നു.സമരം അവസാനിപ്പിച്ച് മൂന്നാഴ്ച കഴിഞ്ഞിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഇല്ലാതിരുന്നതാണ് ഹർഷിനയെ പ്രകോപിതയാക്കിയത് .
നഷ്ടപരിഹാരം സംബന്ധിച്ച് വീണ ജോര്‍ജ് നല്‍കിയ ഉറപ്പ് പാഴായെന്നും നീതി തേടി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങുമെന്നും ഹര്‍ഷിന പറഞ്ഞിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാവണം അടിയന്തരമായി ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചത്.