ചാലക്കുടി: തൃശൂര്‍ ചാലക്കുടി പരിയാരത്ത് വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. നിയന്ത്രണംവിട്ട കാർ കാൽനടയാത്രിക്കാരിയെ ഇടിച്ച ശേഷം മതിലില്‍ ഇടിച്ചാണ് നിന്നത്. ഇന്ന് (ബുധനാഴ്ച) രാവിലെ 5.45 ന് ചാലക്കുടി- അതിരപ്പിള്ളി റോഡില്‍ പരിയാരം സിഎസ്ആര്‍ കടവിലാണ് അപകടം. കാൽ നടയാത്രക്കാരി പരിയാരം ചില്ലായി അന്നു (70), കാർ യാത്രക്കാരി കൊന്നക്കുഴി കരിപ്പായി തോമസിന്‍റെ ഭാര്യ ആനി എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്.
നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. തോമസാണ് കാര്‍ ഓടിച്ചിരുന്നത്. പരിക്കേറ്റ തോമസ് ചാലക്കുടി സെന്റ്. ജെയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹം ഇതേ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പള്ളിയിലേക്ക് പോകുന്ന സമയത്താണ് അന്നുവിനെ കാര്‍ ഇടിച്ചത്.