നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കേസിൽ തുടരന്വേഷണം നടക്കുന്ന ഘട്ടത്തിൽ ജാമ്യം നൽകാനാകില്ലെന്ന് വിലയിരുത്തിയാണ് നടപടി. ജയിലിൽ സുരക്ഷാ ഭീഷണിയുണ്ടെന്നായിരുന്നു പൾസർ സുനിയുടെ വാദം. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍റെ ബഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യല്‍. ക്രൈാംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിച്ച ദൃശ്യം ദിലീപിന്റെ കൈവശമുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.
ബാലചന്ദ്രകുമാറിന്റെ മൊഴിയെക്കുറിച്ച് തനിക്കറിയില്ലെന്നും സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് ദീലീപ് അന്വേഷണ സംഘത്തോട് പറഞ്ഞത്. ആലുവ പൊലീസ് ക്ലബ്ബിലാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്.
നടിയെ ആക്രമിച്ച കേസ്;പൾസർ സുനിക്ക് ജാമ്യമില്ല,രണ്ടാം ദിനവും ചോദ്യം ചെയ്യലിനെത്തി ദിലീപ്

