Kerala News

കോടതി പെട്രോള്‍ വില കുറയ്ക്കണമെന്ന് പറയാത്തത് എന്തുകൊണ്ട്;’സമരം ചെയ്യരുതെന്ന് പറയാന്‍ ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?’

പണിമുടക്കിലെ കോടതി ഇടപെടലില്‍ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കരുതെന്ന കോടതി ഉത്തരവ് അപലപനീയമാണെന്നും എം വി ജയരാജൻ പറഞ്ഞു.സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഹൈക്കോടതി വിലക്കിയതിന് പിന്നാലെയാണ് ജയരാജന്റെ പ്രതികരണം.കോടതിയുടേത് പഴയ ബ്രിട്ടീഷ് രാജിന്റെ ശബ്ദമാണ്. കോടതിക്ക് ബ്രിട്ടീഷ് പ്രേതം കൂടിയെന്ന് പറയേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണ്. സമരം ചെയ്യരുതെന്ന് പറയാന്‍ ഇതെന്താ വെള്ളരിക്കാപ്പട്ടണമോ എന്നും ജയരാജന്‍ ചോദിച്ചു.

തൊഴിലാളികള്‍ക്ക് പണിയെടുക്കാനും പണിമുടക്കാനുമുള്ള അവകാശമുണ്ട്. കോടതി പെട്രോള്‍ വില കുറയ്ക്കണമെന്ന് പറയാത്തത് എന്തുകൊണ്ടാണ്. ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളിലാണ് കോടതി ഇടപെടല്‍ വേണ്ടതെന്നും എം വി ജയരാജന്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!