Trending

ലോകത്തിലെ ആദ്യ കൊറോണ രോഗി വുഹാനിലെ ചെമ്മീൻ കച്ചവടക്കാരിയോ? ആണെന്നും അല്ലെന്നും വാദം

The Consequences of China's Booming Demand for Seafood | Hakai ...

കോവിഡ് 19 ചൈനയിൽ രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയ ആദ്യ 27 പേരിൽ വൈയും ഉണ്ടായിരുന്നു. ഇതിൽ 24 പേരും ഹുവാനനിലെ മൽസ്യവിപണിയുമായി ബന്ധമുള്ളവരാണെന്നാണ് റിപ്പോർട്ട്
ന്യൂയോർക്ക്: ലോകത്തെ ആദ്യ കോവിഡ് 19 രോഗി ആരായിരിക്കും? രോഗബാധ ആദ്യം റിപ്പോർട്ട് ചെയ്ത വുഹാനിലെ ഹുവാനനിലുള്ള കടൽമൽസ്യ വിപണിയിലെ ചെമ്മീൻ കച്ചവടക്കാരിയായിരിക്കാം ആദ്യ രോഗിയെന്നാണ് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നത്. ചൈനീസ് പത്രമായ ദ പേപ്പറിനെ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട്.
എന്നാൽ ഡിസംബർ ഒന്നിനാണ് ആദ്യ രോഗിയെ തിരിച്ചറിഞ്ഞതെന്നും ഇയാൾക്ക് കടൽമൽസ്യവിപണിയുമായി നേരിട്ട് ബന്ധമില്ലെന്നുമാണ് ചില ചൈനീസ് ഗവേഷകർ പറയുന്നത്.
ചെമ്മീൻ കച്ചവടക്കാരിയായ വൈ ഗുയ്ഷിയാൻ 2019 ഡിസംബർ ആദ്യവാരമാണ് ചികിത്സ തേടിയെത്തിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇവരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
ഒരു മാസത്തിലേറെ ആശുപത്രിയിൽ കഴിഞ്ഞ വൈയ്ക്ക് ജനുവരിയിൽ രോഗം ഭേദമായി

ചൈനയിൽ രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയ ആദ്യ 27 പേരിൽ വൈയും ഉണ്ടായിരുന്നു. ഇതിൽ 24 പേരും ഹുവാനനിലെ മൽസ്യവിപണിയുമായി ബന്ധമുള്ളവരാണെന്നാണ് റിപ്പോർട്ട്.
ഹുവാനനിലെ മൽസ്യവിപണിയിൽനിന്ന് ആദ്യം ആശുപത്രിയിൽ എത്തിയത് വൈ ആയിരുന്നു. ഇതിനു തൊട്ടടുത്തുള്ള ദിവസങ്ങളിലാണ് മാർക്കറ്റുമായി ബന്ധമുള്ള മറ്റുള്ളവർ ചികിത്സ തേടിയത്. ജലദോഷം, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളുമായാണ് വൈ ആശുപത്രിയിൽ എത്തിയത്
എല്ലാ ശൈത്യകാലത്തും തനിക്ക് ജലദോഷവും ശ്വാസതടസവും അനുഭവപ്പെടാറുണ്ടെന്നും, അതുകൊണ്ട് ആദ്യം കാര്യമാക്കിയില്ലെന്നും വൈ പറയുന്നു. പിന്നീട് അസുഖം മൂർച്ഛിച്ചതോടെയാണ് ആശുപത്രിയിൽ പോയത്. മാർക്കറ്റിലെ പൊതുശൌചാലയത്തിൽനിന്നാകാം അസുഖം ബാധിച്ചതെന്നാണ് വൈ സംശയിക്കുന്നത്.
സർക്കാർ മുൻകൂട്ടി പ്രവർത്തിച്ചിരുന്നെങ്കിൽ മരണസംഖ്യ കുറയ്ക്കമായിരുന്നുവെന്ന് വൈ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!