Kerala

കോവിഡ് : മത സാമുദായിക നേതാക്കളുടെ പിന്തുണ ശക്തിപകരുന്നതാണെന്നു മുഖ്യമന്ത്രി

സംസ്ഥാനത്തു നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മത മേലധ്യക്ഷൻമാരും സാമുദായിക സംഘടനാ നേതാക്കളും പൂർണ പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ അതിജീവന സമരത്തിൽ അതിർവരമ്പുകൾ കണക്കാക്കാതെ മുന്നേറാനുള്ള ആഹ്വാനവും സന്നദ്ധതയുമാണ് അവർ അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.സമസ്ത കേരള ജമിയത്തുൽ ഉലമ പ്രസിഡന്റ് സയിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി (സിറോ മലബാർ സഭ), കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ്, ബിഷപ് ജോസഫ് കരിയിൽ, ബിഷപ് ഡോ. സൂസപാക്യം, പുന്നല ശ്രീകുമാർ, ഹുസൈൻ മടവൂർ, ബസേലിയോസ് മാർത്തോമ പൗലോസ് (മലങ്കര ഓർത്തഡോക്‌സ് സഭ), എ. ധർമരാജ് റസാലം, ഡോ. ജോസഫ് മാർതോമ (മലങ്കര മാർത്തോമ്മ സിറിയൻ ചർച്ച്), കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, ഡോ. ടി. വത്സൻ ഏബ്രാഹം തുടങ്ങിയവർ സർക്കാരിനു പൂർണ പിന്തുണയറിയിച്ചിട്ടുണ്ട്.കൂടുതൽ സംഘടനകളും നേതാക്കളും പിന്തുണയറിയിച്ചിട്ടുണ്ട്. ഇതു സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!