ബോളിവുഡിലെ താര ജോഡികളായ ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. ഈ വര്‍ഷം സെപ്റ്റംബറില്‍ കുഞ്ഞ് എത്തുമെന്നാണ് ദീപികയും രണ്‍വീറും വ്യക്തമാക്കിയത്. ദീപിക ഇപ്പോള്‍ സെക്കന്റ് ട്രൈമസ്റ്ററിലാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകളുമായി എത്തുന്നത്. ഏറ്റവും കാത്തിരുന്ന വാര്‍ത്ത എന്നാണ് പലരും പോസ്റ്റിന് താഴെ കുറിച്ചത്.
ദീപിക പദുകോണ്‍ ഗര്‍ഭിണി; സെപ്റ്റംബറില്‍ കുഞ്ഞ് എത്തുമെന്ന് താരദമ്പതികള്‍

