National

അധ്യാപകനെ മുറിയില്‍ പൂട്ടിയിട്ട് തീകൊളുത്തി കൊന്നു; പ്രതി പിടിയില്‍

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഗവ. കോളേജ് അധ്യാപകനെ മുറിയില്‍ പൂട്ടിയിട്ട് തീകൊളുത്തി കൊന്നു. ദയാറാം എന്ന അധ്യാപകനാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ സഞ്ജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സഞ്ജീവും സഹായികളും ചേര്‍ന്ന് തന്നെ ഒരു മുറിയില്‍ പൂട്ടിയിട്ട് തീയിട്ടതായി ദയാറാം തന്റെ സഹോദരനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍ സഹോദരന്‍ പൊലീസുമായി എത്തിയപ്പോഴേക്കും ദയാറാം പൊള്ളലേറ്റ് മരിച്ചിരുന്നു. മുറിയിലെ സാധനങ്ങളെല്ലാം പൂര്‍ണമായും കത്തിനശിച്ച നിലയിലായിരുന്നു.

സഞ്ജീവിനെ കൂടാതെ ദയാറാമിന്റെ സഹോദരഭാര്യയുള്‍പ്പെടെ നാല് പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. അധ്യാപകന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!