ഇടുക്കിയിൽ കാട്ടാന ശല്യത്തിനെതിരെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധത്തില്‍ വനംവകുപ്പിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്.കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ ശാന്തൻപാറ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു.സി.പി.എം.ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പടയപ്പയെ പ്രകോപിപ്പിച്ചു എന്ന് പറഞ്ഞ് ഡ്രൈവർക്കെതിരെ കേസ് എടുത്ത നടപടി ശരിയായില്ല. ഡിഫ്ഒയുടെ അപ്പനാണോ പടയപ്പ? ഉദ്യോഗസ്ഥർ ആനക്ക് ഓമനപ്പേരിട്ട് ആനന്ദം കൊള്ളുന്നു. ഡിഎഫ്ഒയുടെ അളിയനാണോ അരിക്കൊമ്പൻ എന്നും ഉപരോധസമരം ഉദ്ഘാടനം ചെയ്ത സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ് പറഞ്ഞു. എൽ ഡി എഫ് സർക്കാരിനതിരെ ജനരോഷം ഉണ്ടാക്കാൻ വനം വകുപ്പ് ഉദ്യോഗസ്‌ഥർ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.