സൗദി ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയതിന് പിന്നാലെ താരത്തിന്റെ പോർച്ചുഗലിലെ വീട്ടിലേക്ക് പാചകക്കാരനെ തെരയുന്നതായുള്ള വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ സജീവമായിരുന്നു. റൊണാള്‍ഡോയും പങ്കാളിയും മോഡലുമായ ജോര്‍ജിനിയ റോഡ്രിഗസും മുന്നോട്ടുവച്ച ഡിമാന്റുകള്‍ അനുസരിച്ച് ഷെഫിനെ കിട്ടാന്‍ ഇരുവരും ബുദ്ധിമുട്ട് നേരിടുകയാണെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.ഷെഫിന് ഒരു മാസത്തെ ശമ്പളം 4,500 പൗണ്ട് (ഏകദേശം 4,54,159 ഇന്ത്യന്‍ രൂപ) ആണ് റൊണാള്‍ഡോ വാഗ്ദാനം ചെയ്യുന്നത്. ആകര്‍ഷകമായ ശമ്പളമുണ്ടായിട്ടും മികച്ച ഷെഫിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.പോർച്ചുഗീസ്, അന്താരാഷ്ട്ര വിഭവങ്ങൾ പാചകം ചെയ്യാനറിയുന്ന പാചകക്കാരനെയണ് ഇരുവരും തേടിയിരുന്നത്.മീന്‍, സീഫുഡ്, റൊണാള്‍ഡോയുടെ പ്രിയപ്പെട്ട ഭക്ഷണമായ സുഷി എന്നിവ പാചകം ചെയ്യുന്നതില്‍ വിദഗ്ദ്ധനായിരിക്കണം. 17 മില്യണ്‍ പൗണ്ട് ചെലവില്‍ പോര്‍ച്ചുഗലിലെ ക്വിന്റാ ഡാ മരിന്ഹയില് നിര്‍മിച്ചുകൊണ്ടിരിക്കുന്ന പുതിയ വീട്ടിലേക്കാണ് റൊണാള്‍ഡോ പാചകക്കാരനെ വേണ്ടത്.