മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലിയുടെ മരണകാരണം ‘ക്യാപ്ച്ചർ മോയപ്പതി’എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.ഹൃദയാഘാതവും ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലക്കുകയും ചെയ്തുവെന്ന് ഡോ.അരുണ്‍ സക്കറിയ അറിയിച്ചു,പുലർച്ചെ ഒന്നരയോടെയാണ് പുലി കോഴിക്കൂട്ടിൽ കുടുങ്ങിയത്.തീരെ സുരക്ഷിതമല്ലാത്ത കൂട്ടിൽ നിന്ന് പുലി ചാടാതിരിക്കാൻ ചുറ്റും വല കെട്ടി സുരക്ഷ ഒരുക്കി. മയക്കുവെടി വച്ച് പുലിയെ പിടികൂടാനായിരുന്നു തീരുമാനം. ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് ഏഴേ കാലോടെ പുലി ചത്തത്. കൂട്ടിൽ നൂറോളം കോഴികളുണ്ടായിരുന്നു. കോഴിക്കൂട് തകർത്ത് പുറത്തുകടക്കാനുള്ള ശ്രമം പുലി നടത്തി. ഇതിനിടെ, കൂട്ടിലെ ഇരുമ്പഴിക്കുള്ളിൽ കുടുങ്ങി പുലിയുടെ ഒരു കാലിന് പരുക്കേറ്റിരുന്നു.
പുലിയുടെ മരണകാരണം ‘ക്യാപ്ച്ചർ മയോപ്പതി’ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

