മണ്ണാര്‍ക്കാട് കോഴിക്കൂട്ടില്‍ കൈകുരുങ്ങിയ പുലി ചത്തു.പുലർച്ചെ ഒന്നരയോടെയാണ് പുലി കോഴിക്കൂട്ടിൽ കുടുങ്ങിയത്.കോഴിക്കൂടിന്‍റെ നെറ്റിൽ കൈ കുടുങ്ങിയ പുലി മണിക്കൂറുകളോളം നിൽക്കുകയായിരുന്നു.പുലിയുടെ ജഡം മണ്ണാർക്കാട് റേഞ്ച് ഓഫീസിലേക്ക് മാറ്റി.പുലി ഏറെ നേരം ഈ നിലയില്‍ തുടര്‍ന്നതിനെത്തുടര്‍ന്ന് ഹൃദയാഘാതം ഉണ്ടായതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുമ്പ് വല മുറിച്ചുമാറ്റി പുലിയെ പുറത്തെടുത്തു. വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയ എത്തി മയക്കുവെടിവെച്ച് പിടികൂടാനിരിക്കെയാണ് പുലി ചത്തത്.ഫിലിപ്പ് എന്നയാളുടെ വീട്ടിലാണ് പുലിയെ കണ്ടെത്തിയത്.ആറു മണിക്കൂറിലധികമാണ് പുലി വലയില്‍ കുടുങ്ങിക്കിടന്നത്. കൈക്ക് പുറമേ ചുണ്ടിനും മുറിവേറ്റിറ്റുണ്ട്. ഇത് മരണകാരണമാകാന്‍ സാധ്യതയില്ലെങ്കിലും കൂടുതല്‍ സമയം ശരീരത്തിന്റെ ഭാരം വഹിച്ച് വലയില്‍ കുടുങ്ങിയതാവാം മരണകാരണമെന്നാണ് കരുതുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടപടികളിലേക്ക് നീങ്ങും.