രാഷ്ട്രീയം പ്രമേയമായി ഒരുക്കുന്ന സിനിമയില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായി തിളങ്ങാൻ ബോളിവുഡ് താരം കങ്കണ റണൗട്ട് .സായ് കബീര്‍ (റിവോള്‍വര്‍ റാണി ഫെയിം) തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് കങ്കണ റണൗട്ടിന്റെ മണികര്‍ണിക ഫിലിംസാണ്. ചിത്രം ഒരു ബയോപിക് ആയിരിക്കില്ല എന്ന് താരം ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.
ഞങ്ങൾ ഒരു സിനിമയുടെ പണിപ്പുരയിലാണ്. തിരക്കഥ അവസാന ഘട്ടത്തിലാണ്. ഇത് ഇന്ദിരാഗാന്ധിയുടെ ബയോപിക് അല്ല, പൊളിറ്റിക്കൽ ഡ്രാമയാണ്. ഇന്നത്തെ ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹ്യ ചുറ്റുപാടുകൾ മനസ്സിലാക്കാൻ എൻ്റെ തലമുറയെ ചിത്രം സഹായിക്കും. നിരവധി മികച്ച താരങ്ങൾ സിനിമയുടെ ഭാഗമാവും. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന നേതാവിനെ അവതരിപ്പിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. ചിത്രം ഒരു പുസ്തകത്തെ അടിസ്ഥാനമാക്കിയാണ്.’- വാർത്താകുറിപ്പിലൂടെ കങ്കണ അറിയിച്ചു. ഏത് പുസ്തകമാണ് അതെന്ന് താരം വ്യക്തമാക്കിയില്ല.
ഇത് എന്റെ കരിയറിന്റെ തുടക്കത്തില്‍ ഞാന്‍ ചെയ്ത ഒരു ഫോട്ടോഷൂട്ട് ആണ്, എന്നാല്‍ ഏതെങ്കിലും ഒരുനാള്‍ സ്ക്രീനില്‍ ഒരു ഐക്കണിക് ലീഡറായി അഭിനയിക്കുമെന്ന് അന്ന് എനിക്കറിയില്ലായിരുന്നു.’, കങ്കണ ട്വിറ്ററില്‍ കുറിച്ചു.