National News

കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കെജ്രിവാള്‍; കുടിവെള്ള സംവിധാനം പുനഃസ്ഥാപിച്ചു

കര്‍ഷക നേതാവ് രാകേഷ് തികേതിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നിങ്ങളുടെ ആവശ്യങ്ങളെല്ലാം പ്രധാനമാണെന്നും കര്‍ഷകര്‍ക്കൊപ്പം പൂര്‍ണ പിന്തുണ നല്‍കി എല്ലാവരും രംഗത്തുണ്ടെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

‘രാകേഷ് ജി, ഞങ്ങളെല്ലാവരും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി രംഗത്തുണ്ട്. നിങ്ങളുടെ ആവശ്യങ്ങളെല്ലാം പ്രധാനമാണ്. കര്‍ഷക തൊഴിലാളികളെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നതും കര്‍ഷക നേതാക്കള്‍ക്കെതിരെ വ്യാജ കേസുകള്‍ ചുമത്തുന്നതും കര്‍ഷക പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നതും തീര്‍ത്തും തെറ്റായ കാര്യമാണ്,’ കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് വൈദ്യുതിയും കുടിവെള്ള സംവിധാനവും കേന്ദ്രം ഇടപെട്ട് നിര്‍ത്തലാക്കിയിരുന്നു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങള്‍ക്ക് പിന്നാലെയായിരുന്നു കേന്ദ്ര നടപടി.

എന്നാല്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് കുടിവെള്ള സംവിധാനം അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ പുന:സ്ഥാപിച്ച് നല്‍കി. ഇതിന് നന്ദി അറിയിച്ച് കൊണ്ട് രാകേഷ് തികേത് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് കെജ്രിവാള്‍ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!