Kerala News

ടോമിൻ ജെ തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ തുടരന്വേഷണം നടത്താൻ സർക്കാർ ഉത്തരവ്

ഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ തുടരന്വേഷണം നടത്താൻ സർക്കാർ ഉത്തരവ്. തച്ചങ്കരിയുടെ അപേക്ഷ പരിഗണിച്ചാണ് ഒൻപത് വർഷം മുമ്പ് കുറ്റപത്രം സമർപ്പിച്ച കേസിൽ തുടരന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനം.ഔദ്യോ​ഗിക പദവി ദുരുപയോ​ഗം ചെയ്ത് 65 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് ടോമിൻ ജെ തച്ചങ്കരിക്കെതിരായ കേസ്. സ്വത്ത് മാതാപിതാക്കൾ വഴി പരമ്പരാഗതമായി കൈമാറിക്കിട്ടിയതാണെന്നായിരുന്നു തച്ചങ്കരിയുടെ വാദം.

വിജിലൻസിന്‍റെ കണ്ടെത്തലുകള്‍ കേന്ദ്രസർക്കാരും പരിശോധിച്ച് അനുമതി നൽകിയ ശേഷമായിരുന്നു കുറ്റപത്രം നൽകിയത്.
എന്നാൽ അന്വേഷണ ഉദ്യോഗസ്ഥന്‍റെ കണ്ടെത്തലുകള്‍ തെറ്റാണെന്നും തുടരന്വേഷണം വേണമെന്നുമായിരുന്നു ടോമിൻ ജെ തച്ചങ്കരി മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടത്. തുടരന്വേഷണമാകാമെന്ന അഡ്വേക്കേറ്റ് ജനറലിന്‍റെ ഉപേദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനെന്ന് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. അപൂർവ്വമായി മാത്രമാണ് അഴിമതിക്കേസിൽ പ്രതിയുടെ അപേക്ഷ പരിഗണിച്ച് തുടരന്വേഷണത്തിന് ഉത്തരവിടുന്നത്. പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിക്കാനാണ് വിജിലൻസ് ഡയറക്ടരോടുള്ള നിർദ്ദേശം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!