ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ ഇടത് എം.പിമാര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുന്നു. വി.പി ഹൗസ് മുതല്‍ പാര്‍ലമെന്റ് വരെയാണ് മാര്‍ച്ച്. കെ.കെ രാഗേഷ്, ബിനോയ് വിശ്വം എന്നിവരാണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് ഘട്ടങ്ങളായാണ് ഇത്തവണത്തെ പാര്‍ലമെന്റ് സമ്മേളനം നടക്കുക. ആദ്യ ഘട്ടം ഫെബ്രുവരി 15 ന് അവസാനിക്കും. മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ എട്ട് വരെയാണ് രണ്ടാം ഘട്ടം. കര്‍ഷക നിയമങ്ങള്‍ക്കെതിരെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചാണ് പ്രതിപക്ഷ പ്രതിഷേധത്തിന് തുടക്കമാകുക.
കോണ്‍ഗ്രസിന് പുറമെ എന്‍.സി.പി, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാ4ട്ടി, ആര്‍.ജെ.ഡി, ഡി.എം.കെ, സി.പി.എം, സി.പി.ഐ, മുസ്‌ലിം ലീഗ്, ആര്‍.എസ്. പി , പി.ഡി.പി, എം.ഡി.എം.കെ, കേരള കോണ്‍ഗ്രസ്, എ.ഐ.യു.ഡി.എഫ് എന്നിവരാണ് നയപ്രഖ്യാപനം ബഹിഷ്‌കരിക്കുന്നത്. കര്‍ഷക സമരം അക്രമത്തിലേക്ക് വഴിമാറിയതില്‍ സര്‍ക്കാറിന് ഇന്റലിജന്‍സ് വീഴ്ചയുണ്ടായെന്നും ബി.ജെ.പിയുടെ പങ്ക് പറ്റിയവരാണ് അക്രമത്തിലേക്ക് സമരത്തെ തള്ളിവിട്ടതെന്നുമുള്ള വിമര്‍ശനവും കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുണ്ട്