ഡോളര്‍കടത്ത് കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ അടുത്തയാഴ്ച്ച കസ്റ്റംസ് ചോദ്യം ചെയ്യും അനൗദ്യോഗികമായി വിളിച്ചുവരുത്തിയായിരിക്കും ചോദ്യം ചെയ്യുക.
പി ശ്രീരാമകൃഷ്ന്‍ ഉപയോഗിച്ച നാസര്‍ അബ്ദുളളയുടെ സിംകാര്‍ഡില്‍ നിന്നും പ്രതികളെ വിളിച്ചിട്ടുണ്ടെന്നാണ് വിവരം. സ്വര്‍ണകടത്ത് റിപ്പോര്‍ട്ട് ചെയ്ത ശേഷം സിം പ്രവര്‍ത്തനരഹിതമായിരുന്നുവെന്നുമാണ് കസ്റ്റംസ് കണ്ടെത്തല്‍.ഗൾഫ് വിദ്യാഭ്യാസ മേഖലയിൽ സ്പീക്കർക്ക് നിക്ഷേപമുണ്ടെന്നാണ് കേസിലെ പ്രതികളുടെ മൊഴി. കേസിൽ സ്പീക്കറുടെ സുഹൃത്ത് നാസ് അബ്ദുള്ളയെ കസ്റ്റംസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. നാസിന്റെ പേരിലുള്ള സിം സ്പീക്കർ ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. എന്നാൽ അതേ സമയം നയതന്ത്ര കള്ളക്കടത്ത് കണ്ടെത്തിയ ശേഷം ഈ സിം ഉപയോഗിച്ചിട്ടില്ലെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും കസ്റ്റംസ് പറയുന്നു.
നയതന്ത്രബാഗേജില്‍ നിന്ന് സ്വര്‍ണം കണ്ടെടുത്ത ജൂലൈ ആദ്യവാരം മുതല്‍ ഈ നമ്പര്‍ പ്രവര്‍ത്തിച്ചിരുന്നില്ല.
വിവാദ സിംകാര്‍ഡ് തന്റെ പഴ്സണല്‍ നമ്പറാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ തനിക്ക് സിം എടുത്തുനല്‍കിയത് പ്രവര്‍ത്തകരാണെന്നും ഒളിച്ചുവെക്കാന്‍ ഒന്നുമില്ലെന്നുമായിരുന്നു സ്പീക്കര്‍ പറഞ്ഞത്. ഫോണിന്റെ പേരില്‍ കസ്റ്റംസിന് തന്നെ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞിരുന്നു.