ജെസിബിയുമായി എത്തി റിസോര്‍ട്ടിന്റെ മതില് പൊളിച്ച് എംഎല്‍എ എച്ച് സലാം. സ്വകാര്യ റിസോര്‍ട്ടിന്റെ മതിലാണ് പൊളിച്ചത്. പൊതുവഴിക്ക് വീതി കൂട്ടാന്‍ മതില് പൊളിക്കാന്‍ നോട്ടിസ് നല്‍കിയിരുന്നു.
രണ്ടാഴ്ചയായിട്ടും മതില് പൊളിക്കാത്തതില്‍ ആണ് എംഎല്‍എയുടെ പൊളിച്ചു നിരത്തല്‍. റോഡ് നിര്‍മ്മാണത്തിന് ഫണ്ട് അനുവദിച്ചിട്ടും മതില് പൊളിക്കാത്തതിനാല്‍ നിര്‍മാണം തുടങ്ങാന്‍ സാധിച്ചിരുന്നില്ല.
പള്ളാത്തുരുത്തിയിലെ മുത്തൂറ്റ് റിസോര്‍ട്ടിന്റെ മതിലാണ് എംഎല്‍എ പൊളിച്ചത്. പൊതുവഴി കയ്യേറിയാണ് മതില് കെട്ടിയത് എന്ന് എംഎല്‍എ പറയുന്നു. എന്നാല്‍ എംഎല്‍എ മതില് പൊളിച്ചത് നിയമവിരുദ്ധമായി എന്ന് സ്വകാര്യ റിസോര്‍ട്ട് ഉടമ പറഞ്ഞു. റിസോര്‍ട്ട് ഉടമ എംഎല്‍എക്കെതിരെ പോലീസില്‍ പരാതി നല്കി.