Trending

മോദിയുടെ അമ്മ ആശുപത്രിയില്‍; ആരോഗ്യനില തൃപ്തികരം,മോദി അഹമ്മദാബാദിലേക്ക് തിരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 100 വയസുള്ള ഹീരാബെന്നിന്‍റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലാക്കിയത്. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രി മോദി അഹമ്മദാബാദിലേക്ക് തിരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
ഹീരാബെന്‍ മോദിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അഹമ്മദാബാദിലെ യു.എന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ വൃത്തങ്ങള്‍ അറിയിച്ചു. മറ്റുവിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഗുജറാത്തിലെ രണ്ട് ബിജെപി എംഎല്‍എമാര്‍ ആശുപത്രിയിലുണ്ട്.ഗുജറാത്തില്‍ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയിലും പ്രധാനമന്ത്രി മോദി അമ്മയെ സന്ദര്‍ശിച്ചിരുന്നു.ജൂണില്‍ ഹീരാബെന്‍ മോദിയുടെ ജന്മദിനത്തിലും പ്രധാനമന്ത്രി അവരെ സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നിരുന്നു. അമ്മയെക്കുറിച്ചുള്ള വൈകാരികമായ കുറിപ്പ് പ്രധാനമന്ത്രി അന്ന് എഴുതുകയും ചെയ്തിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!