രാജ്യത്ത് 21 സംസ്‌ഥാനങ്ങളിലായി 653 പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു.
ഏറ്റവും കൂടുതൽ ഒമിക്രോണ് ബാധിതർ മഹാരാഷ്ട്രയിൽ ആണുളളത്. തൊട്ടുപിന്നിൽ ദില്ലിയും.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യത്തെ ഒമിക്രോൺ കേസ് മണിപ്പൂരിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഗോവയിലും ആദ്യത്തെ ഒമിക്രോൺ ബാധ റിപ്പോർട്ട് ചെയ്തു.
ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നടപടികളുമായി സംസ്ഥാന സർക്കാരുകൾ . പത്ത് സംസ്ഥാനങ്ങൾ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. രോഗ വ്യാപനം തീവ്രമായ ഇടങ്ങളിൽ നിരോധനാജ്ഞ ഉൾപ്പടെയുള്ള നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
ഒമിക്രോൺ കണക്കിലെടുത്ത് പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ബെംഗളൂരുവിൽ ഇന്ന് മുതൽ രാത്രി കർഫ്യൂ നിലവിൽവരും. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ. ജനുവരി ആറ് വരെയാണ് രാത്രി കര്‍ഫ്യൂ. അടിയന്തര സർവ്വീസുകൾ അനുവദിക്കും. പൊതു ഇടങ്ങളില്‍ ആഘോഷങ്ങള്‍ക്കായി ആളുകള്‍ കൂട്ടംകൂടുന്നതിന് വിലക്കാണ്. മാളുകള്‍, പബ്ബുകള്‍, റസ്റ്റോറന്‍റുകള്‍ എന്നിവടങ്ങളില്‍ അമ്പത് ശതമാനം പേരെ പ്രവേശിപ്പിക്കാനേ അനുമതിയുള്ളൂ.
ഇതിനിടെ കേരളത്തിലും 30ാം തിയതി മുതൽ ഞായറാഴ്ച വരെ രാത്രികാല നിയന്ത്രണം ഏർപ്പെടിത്തിയിട്ടുണ്ട്. ആൾക്കൂട്ടങ്ങൾക്കും അനാവശ്യയാത്രകൾക്കും വിലക്കുണ്ട്.