ആറ് കോര്‍പറേഷനുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും അധ്യക്ഷരെ ഇന്ന് തെരഞ്ഞെടുക്കും. മേയര്‍മാര്‍, മുനിസിപ്പല്‍ അധ്യക്ഷന്‍ എന്നിവരെ രാവിലെ 11നാണ് തെരഞ്ഞെടുക്കുക. ഡെപ്യൂട്ടി മേയര്‍, മുനിസിപ്പല്‍ ഉപാധ്യക്ഷരെ ഉച്ചക്ക് ശേഷം രണ്ടിനും തെരഞ്ഞെടുക്കും. ഇതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ക്രമീകരണം ഏര്‍പ്പെടുത്തി.
ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്കുകള്‍, ജില്ല പഞ്ചായത്തുകള്‍ എന്നിവയിലെ അധ്യക്ഷ,ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 30നാണ്. 86 മുനിസിപ്പാലിറ്റികളില്‍ 19ല്‍ ഇടതുമുന്നണിക്കും 22ല്‍ യു.ഡി.എഫിനും രണ്ടില്‍ എന്‍.ഡി.എക്കും വ്യക്തമായ ഭൂരിപക്ഷമുണ്ട്. 43 എണ്ണത്തില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല.