പക്ഷിശല്യത്തിനെതിരെ സോളാർ അഡ്ജസ്റ്റബിൾ റിഫ്ളക്ടർ – ആരാമ്പ്രം സ്കൂളിലെ നിലോഫറിന് ഇൻസ്പയർ ശാസ്ത്ര അവാർഡ്
കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പും നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനും ചേർന്ന് ദേശീയ തലത്തിൽ ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളിലെ നൂതന ആശയങ്ങൾക്ക് നൽകുന്ന ഇൻസ്പയർ അവാർഡിന് കൊടുവള്ളി സബ്ജില്ലയിലെ ആരാമ്പ്രം ഗവ:യു .പി .സ്കൂൾ വിദ്യാർത്ഥിനി സി.കെ.നിലോഫർബത്തുൽ തെരഞ്ഞെടുക്കപ്പെട്ടു.. സൗരോർജ്ജം ഉപയോഗപ്പെടുത്തി സോളാർ പാനലിൽ ഉല്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി പ്രയോജനപ്പെടുത്തി സ്റ്റീൽ തകിട് റിഫ്ളക്ടർ കറക്കുകയും അതിൻ്റെ പ്രതിഫലന പ്രഭാവം കൊണ്ട് പക്ഷികൾ സ്ഥലത്തേക്ക് വരാതിരിക്കുകയും ചെയ്യുന്നു. . ആരാമ്പ്രം സ്വദേശി ജാസിർ ചെട്ട്യാംകണ്ടിയുടെയും ഷഹന മുംതാസിൻ്റെയും മകളാണ് ആറാം ക്ലാസ് വിദ്യാർത്ഥിയായ ഈ മിടുക്കി.അവാർഡ് ജേത്രിയെ പി.ടി.എ യും സ്റ്റാഫും അനുമോദിച്ചു