Local

പൊതു ഇടം എന്റേതും’: നൈറ്റ് വാക്ക് ഞായറാഴ്ച

സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ പൊതുബോധം ഉയര്‍ത്തുന്നതിനായി വനിതാശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നൈറ്റ് വാക്ക് നടത്തും. സധൈര്യം മുന്നോട്ട്- പൊതു ഇടം എന്റേതും എന്ന മുദ്രാവാക്യത്തോടെ ഞായര്‍ (ഡിസംബര്‍ 29 ) നിര്‍ഭയ ദിനത്തിലാണ് നൈറ്റ് വാക്ക് നടത്തുക. രാത്രി 11 മണിക്ക് നഗരത്തിലെ നാല് പോയ്ന്റുകളില്‍ നിന്നാണ് നൈറ്റ് വാക്ക് ആരംഭിക്കുക. സ്തീകള്‍ക്ക് അന്യമാകുന്ന പൊതു ഇടങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍, പുതിയസ്റ്റാന്റ്, ബീച്ച് എന്നിവിടങ്ങളില്‍ നിന്നാണ് നടത്തം ആരംഭിക്കുക. ഇവിടങ്ങളില്‍ നിന്നുള്ള നൈറ്റ് വാക്ക് വിവിധ വഴികളിലൂടെ സഞ്ചരിച്ച് മാനാഞ്ചിറയില്‍ അവസാനിക്കും. വനിതാദിനമായ മാര്‍ച്ച് എട്ട് വരെ ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലും നൈറ്റ് വാക്ക് ഉണ്ടാകും. വനിതാ ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ വനിതാ റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, വനിത ജനപ്രതിനിധികള്‍, എന്‍.ജി.ഒ പ്രതിനിധികള്‍, സെലിബ്രേറ്റീസ് എന്നിവരെ ഉള്‍പ്പെടുത്തിയാണ് നൈറ്റ് വാക്ക്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!