കോണ്‍ഗ്രസ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടത്തും. ഭരണഘടനയും രാജ്യത്തെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നത്. എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന പ്രതിഷേധ പരിപാടിയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നല്‍കും.അസമിലെ ഗുവാഹത്തിയില്‍ രാഹുല്‍ ഗാന്ധിയും ലഖ്നൗവില്‍ പ്രിയങ്ക ഗാന്ധിയും നേതൃത്വം നല്‍കും.
പരിപാടിയില്‍ നേതാക്കള്‍ ഭരണഘടനയുടെ ആമുഖം വായിക്കും. എല്ലാ പി.സി.സികളും അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി നടത്തും. മഹാരാഷ്ട്ര പി.സി.സിയുടെ നേതൃത്വത്തില്‍ ക്രാന്തി മൈതാനത്ത് മഹാറാലി സംഘടിപ്പിച്ചിട്ടുണ്ട്.