തിരുവനന്തപുരം, പാലക്കാട് തൃശ്ശൂർ എൻജിനീയറിങ് കോളേജുകളിൽ പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ ആരംഭിക്കും.ഇന്ന് തിരൂരില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.എംടെക് കോഴ്സുകൾ ആംഭിക്കുന്ന കോളേജുകളും കോഴ്സുകളും ഇനിപറയും പ്രകാരമാണ്തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ്: സ്ട്രക്ച്ചറൽ എൻജിനീയറിങ് ( അഡീഷണൽ ഡിവിഷൻ )പാലക്കാട് ശ്രീകൃഷ്ണപുരം എൻജിനീയറിങ് കോളേജ്: ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആന്റ് ഡാറ്റാ സയൻസ് ഇൻറർനെറ്റ് ഓഫ് തിങ്സ്.തൃശ്ശൂർ ഗവ. എൻജിനീയറിങ് കോളേജ്:റോബോട്ടിക്സ് ആന്റ് ഓട്ടോമേഷൻ എൻജിനീയറിങ് ഡിസൈൻ .18 വീതം സീറ്റുകളാണ് ഓരോ വിഭാഗത്തിലും എം ടെക്കിന് ഉണ്ടാവുക. ബിടെക് കോഴ്സുകൾതിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് :ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ( അഡീഷണൽ ഡിവിഷൻ )തൃശ്ശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ്: സൈബർ ഫിസിക്കൽ സിസ്റ്റം.ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ( അഡീഷണൽ ഡിവിഷൻ ) .ബി.ടെക് വിഭാഗത്തിൽ ഓരോ വിഭാഗത്തിലും 60 സീറ്റുകൾ വീതമാണ് ഉണ്ടാവുക.നിലവിലുള്ള അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് അധിക കോഴ്സുകൾ ആരംഭിക്കുന്നത്. സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് ഹൈസ്കൂളുകളിൽ 639 താൽക്കാലിക എച്ച്എസ്എ ഇംഗ്ലീഷ് തസ്തികകൾ സൃഷ്ടിക്കും. 3, 4 ഡിവിഷനുകൾ ഉള്ള ഹൈസ്കൂളുകളിൽ തസ്തിക സൃഷ്ടിച്ച് ദിവസ വേതന / കരാർ അടിസ്ഥാനത്തിലാവും നിയമനം. ഹൈക്കോടതി റിട്ട് പെറ്റീഷന് മേൽ പുറപ്പെടുവിച്ച വിധി ന്യായം നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടം എന്ന നിലയ്ക്കാണിത്.