Entertainment Technology

ആലിയ ഭട്ടിന്റെയും ഡീപ്‍ഫേക്ക് വീഡിയോ; വൈറലായതിന് പിന്നാലെ അന്വേഷണം

തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയുടേതെന്ന പേരില്‍ പുറത്തിറങ്ങിയ ഡീപ് ഫേക്ക് വീഡിയോയെക്കുറിച്ചുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ബോളിവുഡ് താരത്തിന്റെ ഡീപ് ഫേക്ക് വീഡിയോയും പുറത്ത്. യുവതാരം ആലിയ ഭട്ടിന്റെ ഡീപ്‌ഫേക്ക് വീഡിയോ ആണ് പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ ആലിയയുടെ മുഖം മറ്റൊരു സ്ത്രീയുടെ മുഖത്തില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുകയാണ്. വീഡിയോയെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

നേരത്തെ രശ്മികയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര ഐ.ടി മന്ത്രാലയം സംഭവത്തില്‍ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡീപ് ഫേക്കുകള്‍ നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ മതിയായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ഐ,ടി മന്ത്രി അശ്വനി വൈഷ്ണവ് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡീപ് ഫേക്കിനെതിരെ രംഗത്തെത്തി. ഡീപ് ഫേക്കുകളുടെ ഭീഷണിയെക്കുറിച്ച് മാദ്ധ്യമങ്ങള്‍ ജനങ്ങളെ ബോധവത്കരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

അതേസമയം വാസന്‍ ബാല സംവിധാനം ചെയ്യുന്ന ജിഗ്ര എന്ന ആക്ഷന്‍ ചിത്രത്തിന്റെ തിരക്കിലാണ് ആലിയ ഭട്ട്. ആലിയയും കരണ്‍ ജോഹറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കരണ്‍ ജോഹറിന്റെ റോക്കി ഔര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗിനൊപ്പമാണ് ആലിയ അവസാനം അഭിനയിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Technology

അൾട്രാ നൈറ്റ് മോഡുമായി ഒപ്പോ റെനോ 10എക്സ് സൂം

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റുകൾ പുറത്തിറക്കി. ഒപ്പോ റെനോ 10 എക്സ് സൂം, ഒപ്പോ റെനോ എന്നീ ഹാൻഡ്സെറ്റുകളാണ് അവതരിപ്പിച്ചത്. റെനോയ്ക്ക്
Technology

മടക്കാവുന്ന സ്‌ക്രീനുള്ള ലെനോവോ ലാപ്‌ടോപ്

മലപോലെ വന്നത് എലിപോലെ പോയി എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതായിരുന്നു സാംസങിന്റെ മടക്കാവുന്ന, അല്ലെങ്കില്‍ ഫോള്‍ഡബ്ള്‍ ഫോണ്‍. സ്മാര്‍ട്ഫോണ്‍ എന്നു പറഞ്ഞാല്‍ ഫോള്‍ഡബ്ള്‍ ഫോണ്‍ എന്നു മാറാന്‍ പോകുന്നു
error: Protected Content !!