Trending

പി.എസ്. എൻ കമ്മ്യൂണിറ്റി കോളേജിന്റെ അഞ്ചാം വാർഷികാഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം

പി.എസ്. എൻ കമ്മ്യൂണിറ്റി കോളേജിന്റെ അഞ്ചാം വാർഷികാഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം

കുന്ദമംഗലം പി. എസ്. എൻ കമ്മ്യൂണിറ്റി കോളേജിന്റെ അഞ്ചാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു. രാവിലെ വനിതാ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ നടന്ന ഘോഷയാത്രയ്ക്ക് ശേഷം കേരള തുറമുഖ – പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ്‌ ദേവർകോവിൽ പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സ്വകാര്യ പാരാമെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് എന്നും ഒന്നാംസ്ഥാനം നിലനിർത്താൻ കഴിയുന്ന പി.
എസ്. എൻ കമ്മ്യൂണിറ്റി കോളേജിന്റെ ആരോഗ്യ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിനാകെ ഒരു മുതൽക്കൂട്ടാണെന്ന് മന്ത്രി അഭിപ്രായപെട്ടു.

സാംസ്‌കാരിക സമ്മേളനത്തിൽവെച്ച് കുട്ടികളിലെ സർഗ വാസനകൾ വളർത്തിയെടുക്കാനായി പി. എസ്. എൻ. കോളേജ് ആരംഭിക്കുന്ന ഓൺലൈൻ ചാനലും മന്ത്രി ഉദ്ഘാടനം ചെയ്തു.

കോളേജ് പ്രിൻസിപ്പൽ സുചേഷ് അധ്യക്ഷനായ ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ . രവികുമാർ സ്വാഗതം പറഞ്ഞു. ഹ്യൂമൻ റിസോഴ്സസ് ഡെവലപ്പ്മെന്റ് സൊസൈറ്റി ഡയറക്ടർ . ഫൈസൽ അബ്ദുള്ള, കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ . ബാബു നെല്ലൂളി, പി. എസ്. എൻ മാർക്കറ്റിംഗ് മാനേജർ ഫൈസൽ എറണാകുളം എന്നിവർ ആശംസയർപ്പിച്ച ചടങ്ങിന് പി. എസ്. എൻ കോളേജ് അഡ്മിനിസ്ട്രേറ്റർ പ്രിയാ സുചേഷ് നന്ദി പറഞ്ഞു.

ഒന്നാം ദിവസത്തെ ചടങ്ങിന് ശേഷം നടന്ന കലാ പരിപാടികളിൽ പി. എസ്. എൻ വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി. ചൊവ്വാഴ്ച രാവിലെ അനുമോദന ചടങ്ങോടെ ആരംഭിക്കു ന്ന പരിപാടി കലാവിരുന്നോടെ അവസാനിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!