National

ക്ലാസ്സിലിരിക്കെ തീവ്രവാദിയെന്ന് വിളിച്ചു; അധ്യാപകനെതിരെ ചോദ്യങ്ങളുയർത്തി മുസ്ലിം വിദ്യാർത്ഥി

തന്നെ തീവ്രവാദിയെന്നു വിളിച്ച അധ്യാപകനെതിരെ ശബ്ദമുയർത്തി മുസ്ലിം വിദ്യാർത്ഥി. കർണാടകയിലെ ഒരു സർവകലാശാലയിൽ നിന്നുള്ള രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തന്നെ തീവ്രവാദിയെന്ന് വിളിച്ച അധ്യാപകനെതിരെ വിദ്യാർത്ഥി ശബ്ദമുയർത്തുന്നതും അധ്യാപകൻ മാപ്പ് ചോദിക്കുന്നതും വിഡിയോയിൽ കാണാം. ഹിന്ദുസ്താൻ ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

“ഇത്തരം പ്രസ്താവനകൾ നടത്താൻ താങ്കൾക്ക് എങ്ങനെ സാധിക്കുന്നു” എന്ന് വിദ്യാർത്ഥി ചോദിക്കുന്നു. അത് വെറും തമാശയായിരുന്നു എന്ന് അധ്യാപകൻ പറയുന്നു. “26/11 തമാശയല്ല. ഒരു മുസ്ലിം ആയിരിക്കെ രാജ്യത്ത് ഇത്തരം കാര്യങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്നത് തമാശയല്ല.”- വിദ്യാർത്ഥി പറയുന്നു. അതിനു മറുപടിയായി അധ്യാപകൻ വിദ്യാർത്ഥിയോട് മാപ്പ് ചോദിക്കുന്നുണ്ട്. തൻ്റെ മകനെപ്പോലെയാണ് വിദ്യാർത്ഥിയെ കാണുന്നതെന്നും അധ്യാപകൻ പറയുന്നു. “താങ്കളുടെ മകനോട് താങ്കൾ ഇങ്ങനെ പറയുമോ? ക്ലാസിൽ, എല്ലാവരുടെയും മുന്നിൽ വച്ച് അവനെ തീവ്രവാദിയായി മുദ്രകുത്തുമോ? ഒരു മാപ്പപേക്ഷ മതിയാവില്ല സർ. താങ്കൾ ഇവിടെ സ്വയം ചിത്രീകരിക്കുന്നത് എങ്ങനെയെന്നതിൽ മാറ്റമുണ്ടാവില്ല.”- വിദ്യാർത്ഥി പറയുന്നു.

അധ്യാപകൻ പിന്നീട് വിദ്യാർത്ഥിയോട് വ്യക്തിപരമായി മാപ്പപേക്ഷിച്ചു എന്നും ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു എന്നുമാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!