Local

അക്വേറിയം ആൻഡ് പെറ്റ്സ് ഷോപ്പ് അസോസിയേഷൻ ജില്ലാ സമ്മേളനം ഡിസംബർ 11 ന് കോഴിക്കോട്

കുന്ദമംഗലം :അക്വേറിയം ആൻഡ് പെറ്റ്സ് ഷോപ്പ് അസോസിയേഷൻ (APSA) പ്രഥമ കോഴിക്കോട് ജില്ലാ സമ്മേളനവും മെമ്പർഷിപ്പ് വിതരണവും ഡിസംബർ 11 ന് കോഴിക്കോട് സ്പാൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ കുന്ദമംഗലത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് വനം വന്യജീവി വകുപ്പ് മന്ത്രി പി ശശീന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. എം കെ രാഘവൻ എം പി മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നിർവഹിക്കും , വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ അഷറഫ് മൂത്തേടത്ത്, വിശിഷ്ട വ്യക്തികളെ ആദരിക്കും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ സെബാസ്റ്റ്യൻ ആന്റണി, സെ ക്രട്ടറി പി രാജേഷജില്ലാ സെക്രട്ടറി ദാവൂദ് കുന്ദമംഗലം . റിട്ട. പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോക്ടർ കെ കെ ഫിലിപ്പോസ്സ്, പ്രൊഫസർ എൻ ശിവരാജ്, സിനിമാ സീരിയൽ ആർട്ടിസ്റ്റ് തൽഹത്ത് കുന്ദമംഗലം ,സലിം രാമനാട്ടുകര, എം ബാബുമോൻ, രാജീവ്‌ മലബാർ എന്നിവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകും.

അംഗങ്ങളുടെ കുടുംബ സംഗമം, കലാപരിപാടികൾ, സ്നേഹവിരുന്ന്, സമ്മാനദാനം തുടങ്ങിയവ സമ്മേളനത്തിൻ്റെ ഭാഗമായി നടക്കും. കുന്ദമംഗലത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് സെബാസ്റ്റ്യൻ ആന്റണി, കെ പി ദാവൂദലിപി ഹരീഷ്, കെ ആനന്ദൻ പങ്കെടുത്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!