National News

ത്രിപുര തെരഞ്ഞെടുപ്പ്​;ബിജെപിക്ക് മുന്നേറ്റം വോട്ടെണ്ണൽ പുരോഗമിക്കുന്നു

ത്രിപുരയിൽ നഗരസഭകളിലേക്കും അഗർത്തല മുനിസിപ്പൽ കോർപറേഷനിലേക്കുമായി നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.

334 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇവയിൽ 51 വാർഡുകളുള്ള അഗർത്തല മുനിസിപ്പൽ കോർപറേഷൻ, 13 മുനിസിപ്പൽ കൗൺസിൽ, ആറ് നഗർ പഞ്ചായത്തുകൾ എന്നിവയും ഉൾപ്പെടും. ഇവയിൽ എല്ലാ സീറ്റുകളിലും മത്സരിച്ച ബിജെപി ഇതുവരെ 334ൽ 112ലും വിജയിച്ചെന്നാണ് വിവരം.സംസ്ഥാനം ഭരിക്കുന്ന ബിജെപിയും തൃണമൂൽ കോണ്‍ഗ്രസും തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.

അഗർത്തല മുൻസിപ്പൽ കോർപറേഷനിലെ 51 വാർഡുകളിൽ 29ഉം ബിജെപി സ്വന്തമാക്കിയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. മേലാഘർ മുനിസിപ്പൽ കോർപറേഷനിലെ 13 വാർഡുകളിലും ബെലോണി മുനിസിപ്പൽ കൗൺസിലിലെ 11 വാർഡുകളിലും ബിജെപി സ്ഥാനാർഥികൾ വിജയിച്ചു. ബാക്കി 222 സീറ്റുകളിൽ 785 പേർ മത്സരിക്കുന്നുണ്ട്. 36 പേർ നാമനിർദേശ പത്രിക പിൻവലിച്ചു. ബിജെപി, തൃണമൂൽ കോൺഗ്രസ്, സിപിഐ, സിപിഎം എന്നീ പാർട്ടികളാണ് പ്രധാനമായും മത്സരരംഗത്തുള്ളത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!