കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 8,774 പേര്‍ക്ക് കോവിഡ്. 9,481 പേർ രോഗമുക്തരായിഇതോടെ രോഗമുക്തി നിരക്ക് 98.34 ശതമാനമായി തുടരുകയാണ്. 1.05 ലക്ഷം സജീവ കേസുകളാണ് നിലവിലുള്ളത്. ഇന്നലെ 621 പേരാണ് മഹാമാരി ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 4,68,544 ആയി ഉയര്‍ന്നു.
വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 82.86 ലക്ഷം ഡോസ് വാക്സിനാണ് ഇന്നലെ വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 121.94 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

